Sunday, February 25, 2024

 നീ ...നമ്മൾ 

പെട്ടെന്ന് ഒരു ദിവസം ലോകം എനിക്കും , 

ഞാൻ ലോകത്തിനും അപ്രത്യക്ഷമായി പോകുന്നത് ഓർത്തുപോയി ...

നീ കരഞ്ഞു പോകുമോ ....

പ്രിയപ്പെട്ടവളെ എന്നൊരു ആർത്തനാദം ,

നിൻ്റെ  തൊണ്ടക്കുഴിയിൽ ആരുമറിയാതെ അലിഞ്ഞു പോകുമോ ....

നീ എന്നെ കേൾക്കുമായിരുന്ന ,

ഞാൻ നിന്നെ കേൾക്കുമായിരുന്ന അസംഘ്യം നിമിഷങ്ങൾ നമുക്കിടയിൽ 

ആരുമാരുമറിയാ തെ മാഞ്ഞു പോകുന്നത് നീ ഓർത്തു നോക്കിയോ ?

ഇനി നിൻ്റെ  ഉറക്കങ്ങൾക്ക് ഭംഗം വരാത്തവണ്ണം ഞാൻ ഇല്ലാതായിപ്പോയാൽ ,

നിൻ്റെ  അമൂർത്തമായ സ്വപ്നങ്ങളിൽ ഞാൻ വന്നു പോകുമോ ?

എന്നെ ഒന്ന് നെഞ്ചിൽ ചേർത്ത് പിടിച്ചില്ലല്ലോ എന്ന് ,

എന്റെ ചൂട് നീ അറിഞ്ഞില്ലല്ലോ എന്ന് നിസ്സഹായപ്പെട്ട് ,

നിൻ്റെ  മുറിയുടെ ഇരുട്ടിൽ ,

നിൻ്റെ  കിടക്കയുടെ ഓരത്ത് ഞാൻ വിതുമ്പുന്നത് നിനക്ക് കേൾക്കുവാനാകുമോ ?

പ്രിയപ്പെട്ടവനെ ....

നിന്നെ ഒന്ന് കെട്ടിപ്പിടിക്കാതെ 

എനിക്ക് മരിച്ചുപോകാൻപോലും ആവില്ലല്ലോ ❤️❤️❤️


Friday, June 30, 2023


                         ശേഷം ......

മരിച്ചുപോയവളുടെ കല്ലറയിലേക്കാണ് ,

നീ ഒരു പൂക്കൂടയുമായി വന്നത് ..

ഒരു പൂവെങ്കിലും വാസനിക്കാനാവാത്തവിധം ,

അവളുടെ നാസാരന്ധ്രങ്ങൾ അടഞ്ഞുപോയിരിക്കുന്നു .

പ്രണയിനിയുടെ നിറമുള്ള പുറംചട്ടകൾ തേഞ്ഞു തേഞ്ഞു ബി-

അവൾ മാലാഖയുടെ വെണ്മയിലേക്ക് നിറം പകർന്നപ്പോഴാണ് -

നീ മഴവില്ലിനെ അവളുടെ കണ്ണിലേക്ക് തുറന്നു വിടുന്നത് .....

ഒരു നിറംപോലും, കാണാനാവാത്തവിധം ,

അവളുടെ കണ്ണുകൾ അടഞ്ഞുപോയിരിക്കുന്നു .

സ്നേഹത്തെ ദാഹിച്ചു മരിച്ചവൾക്കു മേലെയാണ് -

നീ തുലാവർഷം പോലെ പെയ്തു നിറയുന്നത് ....

ഇനിയിവൾക്ക് ശേഷക്രിയകൾ മാത്രം ചെയ്യുക ......

Thursday, November 26, 2009

മഴ

മഴ..........
പ്രണയത്തിന്‍റെ ചില്ലുകൂടാണ്
നേര്‍ത്ത മഴതണുപ്പില്‍ ,
മഹുവാ വീഞ്ഞ് കുടിച്ച ,കന്യകയെപ്പോലെ
ഞാന്‍ ഉണ്മത്തയാകുന്നു............
മഴയുടെ സംഗീതത്തില്‍ ,
നേര്‍ത്തു പടരുന്ന മനസിന്‍റെ കന്യാചര്‍മത്തെ-
നീ പ്രണയംകൊണ്ട് ഭേദിക്കുന്നു........
എന്നില്‍ നോവുകളുടെ ലഹരി -
ആര്ത്തുലയുന്നു.....................
എന്‍റെ കാല്പ്പനികതയിലെക്ക് ,
നിന്‍റെ ചുണ്ടുകള്‍ അമര്‍ത്തി -
എന്നെ ചുംബിക്കുക.
പുതുമഴപോലെ -
എന്നിലേക്ക് നീ പെയ്തിറങ്ങുക............
നമ്മുടെ മയില്‍പ്പീലിത്തുണ്ടുകള്‍ ,
ഞാനോളിപ്പിച്ചുവയ്ക്കാം
അവ പെറ്റുപെരുകി,
നമ്മുടെ സ്വപ്നങ്ങള്‍ക്ക്
പിന്ഗാമികളുണ്ടാവട്ടെ...........

Friday, October 30, 2009

സ്വപ്നം

എനിക്ക് കടലായി പുനര്‍ജ്ജനിക്കണം
ജീവിതത്തിന്‍റെ ചൂടേറ്റു ബാഷ്പീകരിക്കണം
സ്വത്വ നഷ്ട്ടങ്ങളുടെ ഉപ്പ് രുചിക്കണം....
കാര്‍മേഘമായി ആകാശത്ത് പറന്നു നടക്കണം
വീണ്ടും ഖനീഭവിച്ച് എന്നിലേക്കുതന്നെ -
പെയ്തു വീഴണം.....

Tuesday, March 10, 2009

swapnam
Enik kadalaayi punarjanikkanam
jeevithathinte choodettu baashpeekarikkanam
kaarmeghamaayi aakasathil parannu nadakkanam
veendum khaneebhavichu mazhayaayi ennilekkuthanne-
peythuveezhanam